28 June 2024, Friday
KSFE Galaxy Chits

Related news

June 23, 2024
June 22, 2024
June 21, 2024
June 3, 2024
May 29, 2024
May 26, 2024
May 10, 2024
May 6, 2024
May 1, 2024
April 2, 2024

ഡൽഹി ജലക്ഷാമം: അതിഷിക്ക് ഐക്യദാര്‍ഢ്യവുമായി സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
June 22, 2024 8:03 pm

ഡൽഹിയിലെ ജലക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മർലേനയെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതിനുള്ള സമരത്തിന് ഡി രാജ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഹത്നികുണ്ഡ് സംഭരണിയില്‍ നിന്ന് ഡല്‍ഹിക്ക് അവകാശപ്പെട്ട ജലവിഹിതം നല്‍കുന്നതിന് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് കേന്ദ്രത്തിലും ഹരിയാനയിലുമുള്ള ബിജെപി സര്‍ക്കാരുകള്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. 28 ലക്ഷം ജനങ്ങളെയാണ് ജലദൗര്‍ലഭ്യം നേരിട്ട് ബാധിച്ചിരിക്കുന്നത്. വിഷയം സിപിഐ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ നാരായണ, സംസ്ഥാന സെക്രട്ടറി ദിനേഷ് വാഷ്ണെ, ദേശീയ കൗണ്‍സില്‍ അംഗം ശങ്കര്‍ലാല്‍, ബാബന്‍ കുമാര്‍ സിങ് എന്നിവരും രാജയ്ക്കൊപ്പമുണ്ടായിരുന്നു. സഞ്ജയ് സിങ്, ജാസ്മിന്‍ ഷാ തുടങ്ങിയ എഎപി നേതാക്കളും സന്നിഹിതരായിരുന്നു. 

Eng­lish Summary:Delhi water short­age: CPI stands in sol­i­dar­i­ty with Atishi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.