23 February 2026, Monday

Related news

February 9, 2026
February 4, 2026
February 4, 2026
February 3, 2026
February 3, 2026
February 1, 2026
January 25, 2026
January 19, 2026
January 13, 2026
January 3, 2026

സഭയ്ക്കുള്ളിൽ ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നു; പ്രതിപക്ഷ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 3, 2026 11:58 am

നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷം ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രകോപനപരമായ അന്തരീക്ഷവും ഉണ്ടായിരുന്നില്ല. ബാനറിൽ ഉപയോഗിച്ചിരിക്കുന്ന വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലാൻ ശ്രമിച്ചപ്പോഴാണ് അവർ അത് പിടിച്ചു വാങ്ങിയത്. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ എംഎൽഎ ചാടിക്കയറുകയായിരുന്നു. 

കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ ഇവിടെ വന്ന് ബഹളം വെച്ച് കാര്യം നേടാം എന്നായി പ്രതിപക്ഷത്തിന്റെ ഭാവമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങളാണ് പ്രതിപക്ഷം കാട്ടിയത്. അക്രമത്തെ പൂർണ്ണമായും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുകയാണെന്നും സഭ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.