
ബംഗ്ലരൂവിൽ നിന്നും എംഡിഎംഎ കേരളത്തിലെത്തിച്ച് വിൽപന നടത്തിയ സംഘം പൊലീസ് പിടിയിൽ. അബി അശോക്, കെബിൻ എബ്രഹാം, ഹക്കീം എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശ്രീകാര്യത്തെ വാടകവീട്ടിൽ നിന്ന് യുവാക്കളെ പിടികൂടിയത്. 112.44 ഗ്രാം എംഡിഎംഎയും മൈക്രോ ത്രാസുകളും എംഡിഎംഎ ചൂടാക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഓയിൽ ബർണർ ട്യൂബുകളുമാണ് ഇവരിൽ നിന്നും പിടികൂടി. സംഭവത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ നേതൃത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് കമീഷണർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.