22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഡല്‍ഹിയില്‍ ഡെലിവറി ബോയിയെ കുത്തിക്കൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 11, 2024 4:49 pm

പൊതു സ്ത്രീ സുഹൃത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ രോഹിണിയില്‍ 28കാരനായ ഡെലിവറി ബോയിയെ കൗമാരക്കാരന്‍ കുത്തിക്കൊന്നു.വിജയ്‍ വിഹാര്‍ മേഖലയിലാണ് സംഭവം. നിഖില്‍ തോമര്‍ എന്ന 19കാരന്‍ ഡെലിവറി ബോയ് ദീപക്കിനെ പലതവണ കത്തി കൊണ്ട് കുത്തുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ഇരുവും തമ്മില്‍ സ്ത്രീ സുഹൃത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു.

ഇരയ്ക്കും പ്രതിയ്ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് രോഹിണിയിലെ ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് 5.20നാണ് നിരങ്കരി ഭവന് സമീപം കത്തികുത്ത് നടന്നെന്ന് അറിയിച്ചുകൊണ്ട് പൊലീസിന് പിസിആര്‍ കോള്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് സംഘം അവിടെയെത്തി ഇരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഗോയല്‍ പറഞ്ഞു.

200ലധികം സിസിടിവികള്‍ വിശകലനം ചെയ്ത് പ്രതിയായ തോമറിനെ തരിച്ചറിയുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും നിലവില്‍ ഒളിവില്‍ കഴിയുന്ന തന്‍റെ കൂട്ടാളികളെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതായി ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ഇവരുടെ പൊതു സുഹ‍ൃത്തായ യുവതിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ദീപക്കിനോടുള്ള ശത്രുത വര്‍ധിക്കാന്‍ കാരണമെന്ന് തോമര്‍ വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

കേസിലെ മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.