23 January 2026, Friday

Related news

January 13, 2026
January 7, 2026
January 7, 2026
January 1, 2026
January 1, 2026
December 30, 2025
December 25, 2025
December 23, 2025
December 22, 2025
December 9, 2025

നടന്നു പോവുകയായിരുന്ന വൃദ്ധയെ ചവിട്ടി;റഷ്യയില്‍ ഡെലിവറി മാന്‍ അറസ്റ്റില്‍

Janayugom Webdesk
നെവോസിബിര്‍സ്കില്‍
December 4, 2025 10:17 am

റഷ്യയിലെ നോവോസിബിര്‍സ്കില്‍ ഒരു ഡെലിവറി ജീവനക്കാരന്‍ പ്രായമായ സ്ത്രീയെ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്, ഒരു അടിപ്പാതയിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ ഡെലിവറി ജീവനക്കാരൻ വൃദ്ധയുടെ മുഖത്ത് ആഞ്ഞടിക്കുന്നതും, അവർ താഴെ വീണ ഉടനെ അയാൾ നടന്നുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് അധികൃതർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. ഇയാളുടെ പേര് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡെലിവറി കമ്പനി ഉടൻ തന്നെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്തതായി റഷ്യൻ പൊലീസ് സ്ഥിരീകരിച്ചു.

കാൽനടയാത്രക്കാർക്ക് നേരെ തുപ്പിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇയാൾക്കെതിരെ മറ്റ് കേസുകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ പെരുമാറ്റം നിയന്ത്രിക്കാന്‍ പറ്റുന്നതായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ വിവരിച്ചു. 70 വയസ്സിലധികം പ്രായമുള്ളതായി കരുതപ്പെടുന്ന സ്ത്രീക്ക് സാരമായ പരിക്കുകളൊന്നുമില്ല. അവർ ചികിത്സ തേടുകയും നിലവിൽ സുഖം പ്രാപിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.