21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

ജനാധിപത്യം പരിചയമില്ലാത്ത ആശയം; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

Janayugom Webdesk
ന്യൂയോർക്ക്
October 25, 2025 9:13 pm

നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്ന മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. ജനാധിപത്യം പാകിസ്ഥാന് അന്യമായ ആശയമാണെന്നും സൈനികാധിനിവേശം, അടിച്ചമർത്തൽ, ചൂഷണം എന്നിവയ്ക്ക് എതിരെ ജനങ്ങൾ കലാപം പുറപ്പെടുവിക്കുമെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. 80-ാമത് യുഎൻ ദിനത്തിൽ സംഘടിപ്പിച്ച ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിൽ സംവാദത്തിലാണ് ഇന്ത്യൻ അംബാസിഡർ പർവ്വതനേനി ഹരീഷ് വിമർശനം ഉന്നയിച്ചത്.

ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അനുസൃതമായാണ് ജമ്മു കശ്‌മീരിലെ ജനങ്ങൾ മൗലിക അവകാശങ്ങൾ വിനിയോഗിക്കുന്നത്. ഇത് പാകിസ്ഥാന് പരിചയമല്ലാത്ത ആശയമാണെന്ന് നമുക്കറിയാം. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾ പാകിസ്ഥാനോട് ആവശ്യപ്പെടുന്നു. ജമ്മു കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി എന്നും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാർഥവും സമഗ്രവുമായ പരിഷ്‌കാരങ്ങൾ ഭൗമ രാഷ്‌ട്ര വിഷയങ്ങളിൽ നടപ്പിലാക്കണമെന്ന് പർവ്വതനേനി ഹരീഷ് ഊന്നിപ്പറഞ്ഞു. ഭൗമരാഷ്ട്രീയ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന 1945 ലെ കൗൺസിൽ രീതികൾ കാലഹരണപ്പെട്ടതാണ്. പുതിയ കാലത്ത് ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ അത് സജ്ജമല്ല. പരിഷ്‌കാരങ്ങൾ നടപ്പിലാക്കാത്തത് നമ്മുടെ പൗരന്മാരോടുള്ള വലിയ ദ്രോഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.