25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 24, 2024
October 11, 2024
September 2, 2024
August 27, 2024
August 17, 2024
July 31, 2024
July 25, 2024
July 19, 2024
July 18, 2024
July 18, 2024

ഡെങ്കിപ്പനി ബാധിച്ച വിദേശി ഫോർട്ട് കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കൊച്ചി
November 24, 2024 5:51 pm

എറണാകുളം ഫോർട്ട് കൊച്ചിയിൽ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് സ്വദേശി ഹോളോവെൻകോ റൈസാഡ് (75) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പനിയെ തുടർന്ന് വെള്ളിയാഴ്ച ഫോർട്ട്‌ കൊച്ചി താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. ശനിയാഴ്ചയാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ ഹോം സ്റ്റേ അധികൃതർ മുറിയിൽ എത്തിയപ്പോൾ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ മാസം 15നാണ് ഗോവയിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് അയർലൻഡ് സ്വദേശി എത്തിയത്.

പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ വിനോദസഞ്ചാരത്തിനായി കൊച്ചിയിലെത്തിയത്. ഇതിന് മുമ്പ് കേരളത്തിലെ പല സ്ഥലങ്ങളും സന്ദർശിച്ചിട്ടാണ് കൊച്ചിയിലെത്തിയത്. ഇതിനിടെ ഇക്കഴിഞ്ഞ ശനിയാഴ്ച ഇയാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ച ഹോളവെൻകോയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.