22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 27, 2024
October 25, 2024
October 23, 2024
July 2, 2024
May 19, 2024
May 10, 2024
February 28, 2024
February 13, 2024
January 28, 2024

പ്രവേശനം നിഷേധിച്ച ജയ്പ്രകാശ് നാരായണന്‍ ഇന്‍റര്‍ നാഷണല്‍ ഗെയിറ്റ് ചാടി കടന്ന് അഖിലേഷ് യാദവ് പുഷ്പാര്‍ച്ചന നടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2023 3:33 pm

പ്രവേശനം നിഷേധിച്ച ലഖ്നൗവിലെ ജയ് പ്രകാശ് നാരായണന്‍ ഇന്‍റര്‍ നാഷണല്‍ സെന്റെറില്‍ (ജെപിഎന്‍ഐസി ) ഗെയിറ്റ് ചാടി കടന്ന് കയറി അദ്ദേഹത്തിന്‍റെ ജന്മവാര്‍ഷികത്തില്‍ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും, സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ജയ് പ്രകാശ് നാരായണന്‍റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.2016ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ യാദവ് ഉദ്ഘാടനം ചെയ്ത ജെപിഎൻഐസിയിൽ പ്രവേശിക്കാൻ ലഖ്‌നൗ ഡെവലപ്‌മെന്റ് അതോറിറ്റി (എൽഡിഎ) അനുമതി നിഷേധിച്ചിച്ചത്.

ബിജെപി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ സമാജ്‌വാദി പോരാട്ടം തുടരും. പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ് ജെപിഎൻഐസിയിലെ ലോക്നായക് ജയപ്രകാശ് നാരായണന്റെ പ്രതിമയിൽ ഹാരമണിയിച്ചു, സമാജ് വാദി പാര്‍ട്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. മറ്റൊരു വീഡിയോയിൽ, അഖിലേഷ് ജയപ്രകാശ് നാരായണന്റെ പ്രതിമയിൽ റോസാദളങ്ങൾ കൊണ്ട് പൊഴിക്കുന്നത് കാണാം. പോലീസിനെ വിന്യസിച്ച് കേന്ദ്രത്തിലേക്ക് കടക്കുന്നത് തടയാനുള്ള ശ്രമങ്ങളിൽ തനിക്ക് ദുഖമുണ്ടെന്നും പിന്നെ അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു. 

തങ്ങളെ പ്രവേശിപ്പിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും എസ്പി പ്രവർത്തകർക്കും നേതാക്കളും ആരിൽ നിന്നാണ് അനുമതി തേടേണ്ടതെന്ന കാര്യത്തിൽ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. ജയപ്രകാശ് നാരായണന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിൽ നിന്ന് എസ്പി പ്രവർത്തകരെ തടയുന്നത് ആരാണെന്ന് പൊതുജനങ്ങൾ അറിയണമെന്ന് അഖിലേഷ് വ്യക്തമാക്കി, 

എല്ലാ വർഷവും അദ്ദേഹത്തിന്‍റെ ജന്മവാർഷിക ദിനത്തിൽ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിമയിൽ മാല ചാർത്താറുണ്ടായിരുന്നെന്നും എന്നാൽ ഇത്തവണ ജെപിഎൻഐസിയുടെ ഗേറ്റ് തങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പാര്‍ട്ടി നേതാവ് മുലായ്സിങ് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ബിജെപി സർക്കാർ അനീതി കാണിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് പറഞ്ഞു. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ ആഗ്രഹിക്കുന്നതെന്നും സമാജ് വാദി പാര്‍ട്ടി എംപി അഭിപ്രായപ്പെട്ടു 

Eng­lish Summary:
Denied entry, Jaiprakash Narayanan entered the Inter­na­tion­al Cen­ter and offered flow­ers to Akhilesh Yadav.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.