7 March 2026, Saturday

Related news

February 24, 2026
February 18, 2026
February 11, 2026
January 28, 2026
January 8, 2026
December 19, 2025
November 23, 2025
November 22, 2025
November 21, 2025
October 14, 2025

സീറ്റ് നിഷേധം : യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് രാജിക്കൊരുങ്ങി

Janayugom Webdesk
ആലപ്പുഴ
November 21, 2025 10:58 am

സീറ്റ് നിഷേധിച്ചതിന് പിന്നാലെ രാജിവെക്കാനൊരുങ്ങി ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എം വി പ്രവീണ്‍. നേതൃത്വത്തിന്റെ നിലപാട് വേദനയുണ്ടാക്കിയെന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. താൻ സമരത്തില്‍ പങ്കെടുക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ള ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധം ആലപ്പു‍ഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അറിയിച്ചത്.

പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യത്തൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസഹായരാണ്. കാലം സാക്ഷി. ചരിത്രം സാക്ഷി..പ്രതിസന്ധികളിലും പോരാട്ടങ്ങളിലും കൂടെ നിന്ന ഏവർക്കും നന്ദി’. എന്ന അടിക്കുറിപ്പോടു കൂടിയാണ് താൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും രാജിവെക്കുന്നതും തുടരുകയാണ്. വിമത സ്ഥാനാര്‍ഥികളും രംഗത്തെത്തുന്നുണ്ട്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.