6 December 2025, Saturday

Related news

November 29, 2025
November 23, 2025
November 21, 2025
November 20, 2025
November 8, 2025
October 14, 2025
October 10, 2025
September 24, 2025
September 24, 2025
September 7, 2025

15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിരോധനവുമായി ഡെന്മാർക്ക്

Janayugom Webdesk
കോപ്പൻഹേഗൻ
November 8, 2025 6:40 pm

കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ കൂടുതൽ നിയന്ത്രണവുമായി ഡെൻമാർക്ക് സർക്കാർ. 15 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. 16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് പിറകെയാണ് ഡെൻമാർക്കും നടപടി സ്വീകരിച്ചത്. സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങൾ അനുഭവിക്കാത്ത പുതു തലമുറയെ വാർത്തെടുക്കാനാണ് ഡാനിഷ് സർക്കാർ ഈ സുപ്രധാന തീരുമാനം.

നിലവില്‍ 15 വയസ്സിന് താഴെയുള്ളവർക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും 13 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ പ്രത്യേക അനുമതിയോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകുമെന്നും സർക്കാർ അറിയിച്ചു. നിരന്തരമായ സ്‌ക്രീൻ സമയം കുട്ടികളുടെ ഉറക്കം, ഏകാഗ്രത, മാനസിക സമാധാനം എന്നിവയെ ദോഷകരമായി ബാധിക്കുന്നുവെന്നും കുട്ടികളുടെ ജീവിതത്തെ ദോഷകരമായി സ്വാധീനിക്കുന്ന ഉള്ളടക്കവും വാണിജ്യ താൽപ്പര്യങ്ങളും നിറഞ്ഞ ഒരു ഡിജിറ്റൽ അന്തരീക്ഷത്തിൽ അവരെ ഒറ്റയ്ക്ക് വിടാൻ കഴിയില്ലെന്നും ഡെൻമാർക്ക് ഡിജിറ്റലൈസേഷൻ മന്ത്രാലയം വ്യക്തമാക്കി. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.