9 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 4, 2025
March 3, 2025
February 27, 2025
February 27, 2025
February 26, 2025
February 26, 2025
February 25, 2025
February 24, 2025
February 23, 2025
February 19, 2025

വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് സ്ഥിരം ജോലി നൽകണം; സത്യൻ മൊകേരി

Janayugom Webdesk
മാനന്തവാടി
February 2, 2025 9:18 am

വന്യ ജീവികളുടെ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് താൽക്കാലിക ജോലിയല്ല നൽകേണ്ടതെന്നും സ്ഥിരം ജോലിയാണ് നൽകണ്ടേത് യോഗ്യതയക്ക് അനുസരിച്ച് ജോലി നൽകണം. വന്യ ജീവികളുടെ ആക്രമത്തത്തിൽ മരണപ്പെട്ടവരുടെ അശ്രിതക്ക് ഇന്നും നൽകുന്നത് താൽക്കാലിക ജോലിയിലാണ്. ഇതിന് മാറ്റം വരുത്തുന്നതിന് കേന്ദ്ര സർക്കാർ ഉൾപ്പെടെ നടപടിയെടുക്കണം.

വർഷങ്ങൾക്ക് മുമ്പ് ഈ രീതിയിൽ താൽക്കാലിക ജോലി ലഭിച്ചവർ പോലും ദിവസവേതനത്തിനാണ് ജോലി ചെയ്യുന്നത്. ഇതിന് മാറ്റം വരുത്തണം. 1972 ലെ കേന്ദ്ര വനം വന്യജീവി നിയമത്തിൽ ഭേദഗതി വേണമെന്നും മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വന്യമൃഗങ്ങളെ അവയുടെ അവാസ വ്യവസ്ഥയിൽ തന്നെ സംരക്ഷിക്കണം. മനുഷ്യർ ഭീതിയോടെയാണ് കഴിയുന്നതെന്നും വന്യമൃഗശല്യം രൂക്ഷമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കർഷകർക്ക് സ്വന്തം സ്ഥലത്ത് ജോലി ചെയ്യുവാൻ കഴിയാത്ത സ്ഥിതിയാണ് ഇതിന് മാറ്റം വേണമെന്നും സിപിഐ ദേശീയ കൗൺസിൽ അംഗവും അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റുമായ സത്യൻ മൊകേരി ആവശ്യപ്പെട്ടു.

1972 ലെ കേന്ദ്ര വനം നിയമം ഭേദഗതി വരുത്തുന്നതിന് കേരളത്തിലെ എം പിമാർ ശകമായ ഇടപെടലുകൾ നടത്തണം.
വന്യമൃഗങ്ങളുടെ ആക്രമത്തിൽ കേരളത്തിൽ മാത്രം 2 വർഷത്തിനിടയിൽ നിരവധി പേർ മരണപ്പെട്ടു.കേന്ദ്ര വനം മന്ത്രിയുൾപ്പെടെ വയനാട് സന്ദർശിച്ച് സ്ഥിതിവിലിയിരുത്തിയതാണ്. എന്നിട്ടും നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ കാലതാമസം വരുത്തുകയാണ്. ഇതിന് എതിരെ പ്രതിഷേധം ഉയരുക തന്നെ ചെയ്യുമെന്നും സത്യൻ മൊകേരി പറഞ്ഞു. 

കടുവയുടെ ആക്രമണത്തിൽ മരിച്ച പഞ്ചാര കൊല്ലി തറാട്ട് രാധയുടെ വീട്ടിലെത്തി കുടുംബങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കായിരുന്നു സത്യൻ മൊകേരി. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എ പ്രദീപൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എം ജോയി, കിസാൻ സഭ ജില്ലാ സെക്രട്ടറി വി.കെ ശശിധരൻ, ഡോ അമ്പി ചിറയിൽ, എഐവൈഎഫ് ജില്ലാ സെക്രട്ടറി നിഖിൽ പത്മനഭൻ, ജോസഫ് മുട്ടുമന, സിപിഐ മണ്ഡലം സെക്രട്ടറി ശോഭരാജൻ, എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.