ഭരണഘടനയില്‍ മാറ്റം വരുത്തി ബലാറസ്. ആണവായുധമുക്ത രാഷ്ട്രമെന്ന പദവി ഭരണഘടനയില്‍ നിന്നും നീക്കം ചെയ്ത് ബെലാറൂസ്. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസിന്റെ ഏത് ഭാഗത്തും വിന്യസിക്കാം. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷോങ്കോയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. ഇതോടെ 2035 വരെ ലൂക്കാഷെങ്കോയ്ക്ക് അധികാരത്തില്‍ തുടരാം.
ആണവ പ്രതിരോധ സേനയോട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് തയാറാകാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി. ഞായറാഴ്ചയാണ് ഹിതപരിശോധനയ്ക്കു ശേഷം ബെലറൂസ് അണവായുധ ഉപയോഗം സംബന്ധിച്ച് ഭരണഘടന ഭേദഗതി ചെയ്തത്. റഷ്യയുടെ പൂര്‍ണമായ നിയന്ത്രണത്തിലുള്ള ബെലറൂസ് ഇതിനോടകം തന്നെ റഷ്യൻ സൈന്യത്തെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2019ലെ ഏറ്റവും അഴിമതിക്കാരായ ലോക നേതാക്കളില്‍ ഒന്നാം സ്ഥാനക്കാരനാണ് ലൂക്കാഷെങ്കോ. അധികാരം മുഴുവന്‍ സ്വന്തം വസതിയില്‍ കേന്ദ്രീകരിച്ച സ്വേച്ഛാധിപതിയെന്ന അപഖ്യാതിയും ലൂക്കാഷെങ്കോയ്ക്കുണ്ട്.
കുടിയേറ്റക്കാര്ക്കുപുറമേ സ്വന്തം ജനതയോടും കൂടി മോശകരമായി പെരുമാറിയ ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്.
English Summary: Deploy nuclear weapons: Gives more power to global corruption hero Lukashenko
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.