18 January 2026, Sunday

Related news

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026

മെഹുൽ ചോക്സിക്കെതിരായ നാടുകടത്തൽ നടപടികൾ തിങ്കളാഴ്ച ആരംഭിച്ചേക്കും

Janayugom Webdesk
ന്യൂഡൽഹി
September 10, 2025 7:23 pm

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടികൾ അടുത്ത തിങ്കളാഴ്ച ബെൽജിയൻ കോടതിയിൽ ആരംഭിച്ചേക്കുമെന്ന് അധികൃതർ അറിയിച്ചു. 

സിബിഐയുടെയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെയും പിന്തുണയോടെ ബെൽജിയൻ ഫെഡറൽ പ്രോസിക്യൂട്ടർമാരായിരിക്കും കോടതി വിചാരണകൾക്ക് നേതൃത്വം നൽകുക.

2023 മുതൽ ബെൽജിയത്തിൽ താമസമാക്കിയ ചോക്സി, വൈദ്യചികിത്സയ്ക്കായി ആന്റിഗ്വ, ബാർബുഡ എന്നിവിടങ്ങളിൽ നിന്ന് യൂറോപ്യൻ രാജ്യത്തേക്ക് താമസം മാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു, ചോക്സിയുടെ ഭാര്യ ബെൽജിയൻ പൗരയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇന്ത്യയുടെ അഭ്യർഥന പ്രകാരം ഈ വർഷം ഏപ്രിലിൽ ചോക്സിയെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ സഹായിക്കുന്നതിനായി കൈമാറൽ നിയമത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു യൂറോപ്യൻ നിയമ സ്ഥാപനത്തെയും സിബിഐ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ വിവരങ്ങൾ, രേഖകൾ എന്നിവ നൽകുന്നതിനായി സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘവും അവിടെയെത്തും.

ചോക്സി ഇന്ത്യയിൽ ചെയ്ത കുറ്റകൃത്യങ്ങൾ യൂറോപ്പിലും ശിക്ഷാർഹമാണെന്ന് കാണിക്കുന്ന നിരവധി രേഖകൾ — കുറ്റപത്രങ്ങൾ, എഫ്‌ഐആറുകൾ, തെളിവുകളുടെ സംഗ്രഹങ്ങൾ എന്നിവ സിബിഐ ബെൽജിയൻ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമുള്ള കേസുകളും, അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും ബെൽജിയത്തിലും കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്ന കേസുകളും ചോക്‌സിക്കെതിരെയുണ്ട്.

2017‑ൽ ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പൗരത്വം സ്വീകരിച്ചെങ്കിലും, യഥാർത്ഥ പൗരത്വം ഉപേക്ഷിക്കാനുള്ള നിർബന്ധിത നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനാൽ ചോക്സി ഇന്ത്യ പൗരനായി തുടരുന്നു എന്നതാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള ഏറ്റവും വലിയ പിടിവള്ളി എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.