ത്രിപുര ബിജെപിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നു പാര്‍ട്ടി നേതാവും ഉപ മുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന്‍ അഭിപ്രായപ്പെട്ടു.ഗോത്ര മേഖലയിലെ പുതിയ പാര്‍ട്ടി തങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും ജിഷ്ണു ദേബ് ബര്‍മന്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിനെ മാറ്റിയത് പാര്‍ട്ടിയുടെ തന്ത്രപ്രധാനമായ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിഷ്ണു ദേബ് ബര്‍മന്‍.60ല്‍ 42 സീറ്റ് നേടി സംസ്ഥാനത്ത് ബിജിപി വീണ്ടും അധികാരത്തിലെത്തുമെന്നും ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്രഹ ഇന്‍ഡിജിനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ് മോത്തക്ക് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
42 സീറ്റ് വരെ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.പ്രദ്യോത് ദേബ് ബര്‍മന്റെ നേതൃത്വത്തിലുള്ള തിപ്ര മോത്തക്ക് സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ട്, എന്നാല്‍ അതിന്റെ ഏരിയ പരിമിതമാണ്.
ബിജെപിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നത് ശരിയാണ്. മുഖ്യന്ത്രയെ മാറ്റിയത് അതിന്റെ ഭാഗമായുള്ള തന്ത്രപ്രധാനമായ തീരുമാനമായിരുന്നു, ജിഷ്ണു ദേബ് ബര്‍മന്‍.ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 അംഗ നിയമസഭയില്‍അധികാരത്തിലുള്ള ബി.ജെ.പി 55 സീറ്റിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷി ഐപിഎഫ്ടിക്ക് അഞ്ച് സീറ്റ് നല്‍കിയിട്ടുണ്ട്.
English Summary:
Deputy Chief Minister Jishnu Deb Burman said there were problems with BJP in Tripura
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.