തിരുവനന്തപുരം കോര്‍പ്പറേഷനിലെ അക്രമ സമരങ്ങളെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.ഡെപ്യൂട്ടി മേയര്‍ പി കെ രാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിന്റെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് പ്രകാരം, നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കേണ്ടതുണ്ട്.അതിനായി ഉടന്‍ നടപടി സ്വീകരിക്കാനും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാരിന് ജസ്റ്റിസ് വി ജി അരുണ്‍ നിര്‍ദേശം നല്‍കി.
കോര്‍പ്പറേഷനിലെ പൊതുമുതല്‍ നശിപ്പിച്ചതിനും, ജീവനക്കാരെയും പൊതുജനങ്ങളെയും പല രീതരിയില്‍ തടസ്സപെടുത്തി കോര്‍പ്പറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച് കോര്‍പ്പറേഷന്‍റെ വരുമാനത്തില്‍ ഭീമമായ നഷ്ടമുണ്ടാക്കിയതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
യുഡിഎഫ് ‚ബിജെപി സമരത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ കോര്‍പ്പറേഷന് കോടികളുടെ നാശനഷ്ടമുണ്ടായതായും നഷ്ടപരിഹാരം സമരക്കാരില്‍ നിന്നും ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ടുമായിരുന്നു ഹര്‍ജി.ഹര്‍ജി അടുത്ത മാസം 16 ന് വീണ്ടും പരിഗണിക്കും
English Summary:
Deputy Mayor’s Petition: High Court to report the damages in Thiruvananthapuram Municipality
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.