ശനിയാഴ്‌ച ഭക്ഷ്യ വിഷബാധയേറ്റ് മരണപ്പെട്ട കോളേജ് വിദ്യാര്‍ത്ഥി അഞ്‌ജുശ്രീപാര്‍വ്വതിയുടെ വീട് ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സന്ദര്‍ശിച്ചു. വീട്ടിലെത്തിയ ഡെപ്യൂട്ടി സ്‌പീക്കര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മരിച്ച അജ്ജുശ്രീയുടെ മരണത്തില്‍ ആവശ്യമായ എല്ലാ അന്വേഷണവും നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് കേരളാ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കുടുംബത്തെ അറിയിച്ചു.
ദു:ഖിതരായ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് ശേഷം ജില്ലാതല ആരോഗ്യ, പൊലീസ് മേധാവികളുമായി സംസാരിച്ചതിന് ശേഷമാണ് വീട്ടുക്കാരെ വിവരമറിയിച്ചത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്‌ണന്‍, മണ്ഡലം അസി.സെക്രട്ടറി ബിജു ഉണ്ണിത്താന്‍, ലോക്കല്‍ സെക്രട്ടറി തുളസീധരന്‍ ബളാനം, വാര്‍ഡ് മെമ്പര്‍ രേണുക ഭാസ്‌ക്കരന്‍ ബേനൂര്‍ ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി നവീന്‍ തലക്ലായി എന്നിവരും ഡെപ്യൂട്ടി സ്‌പീക്കറോടൊപ്പം ഉണ്ടായിരുന്നു.
English Summary; Deputy Speaker Chittayam Gopakumar visited Anjushree Parvathi’s house
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.