20 January 2026, Tuesday

Related news

January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 4, 2026
January 1, 2026
December 31, 2025
December 31, 2025
December 29, 2025
December 29, 2025

തെലുങ്ക് സംസാരിക്കുന്നവരെ കുറിച്ച് അപകീർത്തി പരാമർശം; നടി കസ്‌തൂരി അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
November 16, 2024 10:03 pm

തെലുങ്ക് സംസാരിക്കുന്നവരെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ നടി കസ്‌തൂരി
അറസ്റ്റിൽ. തമിഴ്‌നാട് പൊലീസ് ഹൈദരാബാദിൽനിന്നാണ് നടിയെ അറസ്റ്റ് ചെയ്തത്. നേരത്തെ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

 

 

300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. ദ്രാവിഡ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ഡിഎംകെയെക്കുറിച്ചും കസ്തൂരി വിമർശനങ്ങൾ നടത്തി. ഒപ്പം ഇതേ പ്രസംഗത്തില്‍ തെലുങ്ക് സംസാരിക്കുന്നവരെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്. തുടര്‍ന്ന് കസ്തൂരി സമൂഹ മാധ്യമയില്‍ വിശദീകരണം നല്‍കിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.