സ്ത്രീകളുടെ ശരീരഘടനയെ പരാമര്‍ശിക്കുന്നതും,സത്രീത്വത്തെ അപമാനിക്കുന്ന കുറ്റകരമാണെന്ന് ഹൈക്കോടതി.ഇത്തരം പരാമര്‍ശങ്ങള്‍ ലൈംഗിക പീഡന പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി. സഹപ്രവര്‍ത്തകരുടെ പരാതിയില്‍ ആലുവ പൊലീസ് രജിസറ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍ പുത്തന്‍വേലിക്കര സ്വദേശി ആര്‍ രാമചന്ദ്രന്‍നായര്‍ നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റീസ് എ ബദറുദ്ദീന്റെ ഉത്തരവ്ഒരാൾക്ക് നല്ല ബോഡി സ്ട്രക്‌ചറാണെന്ന് പറയുന്നത് ലൈംഗികച്ചുവയുള്ള പരാമർശമാകില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി.
സഹപ്രവർത്തകയുടെ ശരീരഘടനയെ പുകഴ്ത്തുകയും അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും പൊതുമധ്യത്തിൽ അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു കേസ്. 2013–-17 കാലഘട്ടത്തിൽ പ്രതി സർവീസിൽ ഉണ്ടായിരുന്നപ്പോഴാണ് സംഭവം. രാമചന്ദ്രൻനായർക്കെതിരെ യുവതി മേലധികാരികൾക്കും കെഎസ്ഇബി വിജിലൻസിനും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പൊലീസിനെ സമീപിച്ചത്. ലൈംഗിക പീഡനം, സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തൽ, പിന്തുടർന്ന് ശല്യപ്പെടുത്തൽ എന്നീ വകുപ്പുകൾപ്രകാരമാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.