11 December 2025, Thursday

Related news

November 11, 2025
November 4, 2025
November 3, 2025
October 16, 2025
October 11, 2025
September 29, 2025
September 22, 2025
September 9, 2025
August 30, 2025
August 27, 2025

ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനി ഒരുക്കുന്ന പുതിയ ചിത്രം

“ഒരു കെട്ടു കഥയിലൂടെ “കോന്നിയിൽ തുടക്കമായി
Janayugom Webdesk
കൊച്ചി
May 27, 2024 5:15 pm

ദേശാടനപക്ഷികൾസിനിമപ്രൊഡക്ഷൻകമ്പനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ (ബഹ്‌റൈൻ ),സവിതമനോജ് എന്നിവർചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ‘ഒരുകെട്ടുകഥയിലൂടെ’ പത്തനംതിട്ട കോന്നിയിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കോന്നി മഠത്തിൽ കാവ് ദേവീക്ഷേത്രത്തിൽ നടന്നു.ചടങ്ങിൽ കോന്നി എംഎൽഎ അഡ്വ :കെ യു ജെനീഷ്കുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

നീനകുറുപ്പ്,ചെമ്പിൽഅശോകൻ,അരിസ്റ്റോസുരേഷ്, മനോജ് പയ്യോളി,വൈഗ റോസ് ‚ജീവനമ്പ്യാർ, ബിഗ്‌ബോസ്ഫെയിം ഡോ: രജിത്കുമാർ, ജി കെ പണിക്കർ, ‚ശ്രീകാന്ത്ചിക്കു, എസ്.ആർ. ഖാൻ കോഴിക്കോട്, ബാല മയൂരി, ഷമീർ,അൻസു കോന്നി,ജോർജ് തോമസ് എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സച്ചിൻ പാലപ്പറമ്പിൽ, മിന്നുമെറിൻ,അൻവർ,അമൃത്,ആൻമേരി,അതുല്യ, മാളവിക, ശിഖ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ കഥയും കോ- ഡയറക്ഷനും ജിറ്റ റോഷൻ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം — ഷാജി ജേക്കബ് ‚എഡിറ്റിംഗ് — റോഷൻ കോന്നി ‚ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ‑ശ്യാം അരവിന്ദം, കലാസംവിധാനം — ഷാജി മുകുന്ദ് , വിനോജ് പല്ലിശ്ശേരി ‚ഗാനരചന — മനോജ് കുളത്തിങ്കൽ , മുരളി മൂത്തേടം. സംഗീതം — സജിത്ത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ — സജിത്ത് സത്യൻ, ചമയം — സിന്റ മേരി വിത്സന്റ് ‚നൃത്ത സംവിധാനം ‑അതുൽ രാധാകൃഷ്ണൻ, കോസ്റ്റുംസ് ‑അനിശ്രീ, ആലാപനം — ബെൽരാം, നിമ്മി ചക്കിങ്കൽ, ശരത് എസ് മാത്യു, പി.ആർ.ഒ പി.ആർ.സുമേരൻ, സ്റ്റിൽസ് എഡ്‌ഡി ജോൺ .

അസ്സോസിയേറ്റ് ഡയറക്ടർ കലേഷ്‌കുമാർ കോന്നി ‚അസിസ്റ്റന്റ് ഡയറക്ടർമാർ നന്ദഗോപൻ ‚നവനീത് .ആർട്ട് അസിസ്റ്റന്റ് — ഗോപു ‚ഫോക്കസ് പുള്ളർ ‑കിഷോർ ലാൽ, അസോസിയേറ്റ് ക്യാമറാമാൻ — ശ്രീജേഷ്,പോസ്റ്റർ ഡിസൈൻ സുനിൽ എസ് പുരം , ലൊക്കേഷൻ മാനേജർസ് ആദിത്യൻ ‚ഫാറൂഖ്.

Eng­lish Summary:Deshadanapakshikal Movie Pro­duc­tion Com­pa­ny is prepar­ing a new movie
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.