28 December 2025, Sunday

Related news

December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും പോയിന്റ് ടേബിളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

Janayugom Webdesk
ദുബായ്
October 14, 2025 8:22 pm

വെസ്റ്റിന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും പോയിന്റ് ടേബിളില്‍ മുന്നേറാനാകാതെ ഇന്ത്യ. നിലവില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ പോയിന്റ് 52 ആയി ഉയര്‍ന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഏഴ് മത്സരങ്ങളില്‍ നാലു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള 52 പോയിന്റും 61.90 പോയിന്റും ശതമാനമാണ് ഇന്ത്യക്കുള്ളത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും സമനിലയുമുള്ള രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ പോയിന്റ് ശതമാനം 66.67 ആണ്. മൂന്നില്‍ മൂന്നും ജയിച്ചാണ് ഓസീസ് തലപ്പത്ത് തുടരുന്നത്. 36 പോയിന്റും 100 പോയിന്റ് ശതമാനവുമാണ് ഓസീസിന്. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളാണ് ഇന്ത്യക്ക് ശേഷമുള്ളവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.