22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
December 4, 2024
November 22, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024

നവയുഗത്തിന്റെ ജീവകാരുണ്യത്തിന്റെ കരങ്ങൾ തുണച്ചിട്ടും ഷരൂൺ മരണത്തിനു കീഴടങ്ങി വിടവാങ്ങി

Janayugom Webdesk
അൽഹസ്സ
October 3, 2023 4:42 pm

ജീവൻ രക്ഷിയ്ക്കാൻ കൈകോർത്ത സന്മനസ്സുകളുടെ പ്രാർത്ഥന വിഫലമാക്കി ക്യാൻസർ രോഗിയായ യുവാവ് മരണത്തിനു കീഴടങ്ങി. തിരുവനന്തപുരം വർക്കല സ്വദേശിയായ ഷരുൺ (27 വയസ്സ്) അൽഹസ്സ ഷുഖൈഖിൽ ഇലക്ട്രീഷൻ ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ബാധിച്ച കടുത്ത പനിയെ തുടർന്ന് ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചിട്ടും അസുഖം മാറാത്തതിനെ തുടർന്ന്, തുടർചികിത്സയ്ക്കായി നാട്ടിൽ പോവുകയും അവിടെ നടത്തിയ പരിശോധനയിൽ ക്യാൻസർ രോഗമാണ് എന്ന് സ്ഥിരീകരിയ്ക്കുകയും ചെയ്തു.

ഏറെ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്ന ഷരുണിന്റെ കുടുംബത്തിന് തുടർചികിത്സ നടത്താൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ, നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ഷുഖൈഖ് യൂണിറ്റ് രക്ഷാധികാരിയായ ജലീൽ കല്ലമ്പലത്തിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് ഷരുണിന്റെ ജീവൻ രക്ഷിയ്ക്കാൻ ജലീലിന്റെയും നവയുഗം ജീവകാരുണ്യപ്രവർത്തകനായ സിയാദ് പള്ളിമുക്കിന്റെയും നേതൃത്വത്തിൽ നവയുഗം ഷുഖൈഖ് യൂണിറ്റിന്റെ കീഴിൽ ചികിത്സസഹായം സ്വരൂപിച്ചു ഷറൂണിന്റെ കുടുംബത്തിന് കൈമാറി. എന്നാൽ ചികിത്സ തുടരുന്നതിനിടയിൽ അസുഖം മൂർച്ഛിച്ചു ഷരൂൺ മരണമടയുകയായിരുന്നു. ഷരുണിന്റെ മരണത്തിൽ നവയുഗം അനുശോചനം അറിയിച്ചു. 

Eng­lish Sum­ma­ry: Despite the help­ing hands of New Age phil­an­thropy, Sharon sur­ren­dered to death

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.