17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 7, 2025
March 14, 2025
March 10, 2025
March 8, 2025
March 7, 2025
February 21, 2025
February 11, 2025
February 7, 2025
February 5, 2025

തടഞ്ഞുവച്ച വിമാനയാത്രക്കാര്‍ ഫ്രാൻസില്‍ അഭയം തേടും

ഏറെയും ഗുജറാത്ത്, പഞ്ചാബ് സ്വദേശികള്‍ 
Janayugom Webdesk
പാരിസ്
December 24, 2023 7:58 pm

മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രഞ്ച് അധികൃതര്‍ തടഞ്ഞുവച്ച വിമാനത്തിലെ 303 യാത്രക്കാര്‍ ഫ്രാൻസില്‍ അഭയം തേടും. ഇതിനായുള്ള അപേക്ഷ സമര്‍പ്പിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലെ 11 പേര്‍ തനിച്ച് യാത്ര ചെയ്ത കുട്ടികളാണ്. ഇതില്‍ ആറ് പേര്‍ അഭയത്തിന് അപേക്ഷിച്ചിട്ടുണ്ട്. അതിനിടെ യാത്രക്കാരെ ഫ്രഞ്ച് അധികൃതര്‍ ചോദ്യം ചെയ്തതായി ഫ്രാൻസ് 24 റിപ്പോര്‍ട്ട് ചെയ്തു. പരിഭാഷകരുടെ സഹായത്തോടെയായിരുന്നു ചേദ്യം ചെയ്യല്‍. നേരത്തെ പിടിയിലായ രണ്ടു യാത്രക്കാരുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. 

അതേസമയം വേഗത്തിലുള്ള പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായും അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇന്ത്യൻ യാത്രക്കാരില്‍ ഭൂരിഭാഗവും ഗുജറാത്ത്, പഞ്ചാബ് സ്വദേശികളാണ്, യാത്രക്കാരില്‍ ചിലര്‍ ഹിന്ദിയും മറ്റു ചിലര്‍ തമിഴും സംസാരിക്കുന്നുണ്ട്. ഇവര്‍ കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും സന്നദ്ധ സംഘടനാ പ്രവര്‍ത്തകനായ പാട്രിക് ജാലോക്സ് പറഞ്ഞു.

മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെത്തി അവിടെനിന്ന് യുഎസിലേക്കോ കാനഡയിലേക്കോ അനധികൃതമായി കടക്കുകയായിരുന്നു യാത്രക്കാരുടെ ലക്ഷ്യം. മനുഷ്യക്കടത്തിന്റെ പേരിലാണ് വിമാനം തടഞ്ഞുവച്ചിരിക്കുന്നത്. ദുബായിയില്‍നിന്നു നിക്കരാഗ്വയിലേക്കു പുറപ്പെട്ട റുമേനിയൻ വിമാനക്കമ്പനിയായ ലെജെൻഡ് എയര്‍ലൈൻസിന്റെ എ340 വിമാനം വെള്ളിയാഴ്ച സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വാദ്രി വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തതിന് പിന്നാലെ രഹസ്യവിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. 

Eng­lish Summary;Detained pas­sen­gers will seek asy­lum in France
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.