11 December 2025, Thursday

Related news

December 3, 2025
November 10, 2025
October 29, 2025
June 23, 2023
June 12, 2023
May 25, 2023
April 4, 2023

ബംഗ്ലാദേശി, റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരെ പാര്‍പ്പിക്കാന്‍ എല്ലാ ജില്ലകളിലും തടങ്കൽ പാളയങ്ങൾ സ്ഥാപിക്കണം; ഉത്തരവിട്ട് യോഗി ആദിത്യനാഥ്

Janayugom Webdesk
ലഖ്‌നൗ
December 3, 2025 7:43 pm

സംസ്ഥാനത്തെ ബംഗ്ലാദേശി, റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനും അനധികൃത കുടിയേറ്റം അവസാനിപ്പിക്കാനും ശക്തമായ നടപടികൾ സ്വീകരിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തടങ്കൽ പാളയങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ 17 നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അവരുടെ പ്രദേശത്തെത്തിയ കുടിയേറ്റക്കാരുടെ വിവരങ്ങൾ ശേഖരിച്ച് അതാത് സമയങ്ങളിൽ തന്നെ ഐജിക്ക് കൈമാറാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാർക്കും അനധികൃത കുടിയേറ്റക്കാർക്കുമെതിരെ വേഗത്തിലും കർശനമായും നടപടിയെടുക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാരിൽ കൂടുതൽ പേരും ശുചീകരണ തൊഴിലാളികളാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, ശുചീകരണ തൊഴിലാളികൾക്കിടയിൽ വ്യാപകമായ പരിശോധനകൾ നടത്താനും ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നവംബർ 23ലെ നിർദേശപ്രകാരം പോലീസ് എല്ലാ കുടിയേറ്റ തൊഴിലാളികളുടെയും രേഖകൾ പരിശോധിച്ച് വരികയാണ്. എട്ട് സംസ്ഥാനങ്ങളുമായും ഒരു കേന്ദ്ര ഭരണപ്രദേശവുമായും നേപ്പാളുമായും അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലേക്ക് നുഴഞ്ഞുകയറാൻ താരതമ്യേന എളുപ്പമാണെന്നും, അതിനാലാണ് അതിവേഗം കർശന നടപടികൾ സ്വീകരിക്കുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.