
മുംബൈയിൽ വ്യാജ പാൽ നിർമ്മാണം നഗരവാസികളിൽ കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ജീവിതത്തിന് തന്നെ ഭീഷണിയാകുന്ന രീതിയിൽ ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമായത്.
പാലിൽ ഡിറ്റർജെന്റും രാസവസ്തുക്കളും ചേർത്ത് വിപണിയിലെത്തിക്കുന്ന വ്യാജ പാൽ മാഫിയ മുംബൈയിൽ ഇപ്പോഴും സജീവമായി തുടരുകയാണ്. ആവർത്തിച്ചുള്ള ഇത്തരം സംഭവങ്ങൾ നഗരവാസികളുടെ ആരോഗ്യ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുകയാണ്.
കുട്ടികളെയും വയോധികരെയും ഉൾപ്പെടെ ആയിരക്കണക്കിന് പേർ ദിവസേന ഉപയോഗിക്കുന്ന പാലിൽ മായം കലർത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെയ്ക്കുന്നത്. ശക്തമായ ശിക്ഷാ നടപടികൾ ഇല്ലാത്തതാണ് മാഫിയകൾക്ക് വളരാൻ ഇടയാക്കുന്നതെന്ന ആരോപണമുണ്ട്.
കുട്ടികൾക്ക് കൊടുക്കുന്ന പാലാണ്. ഇതിൽ മായമുണ്ടെങ്കിൽ ഞങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസ് വിഭാഗവും പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും, വ്യാജ പാൽ നിർമ്മാണം പൂർണ്ണമായി ഇല്ലാതാക്കാൻ കർശന നിയമനടപടികളും സ്ഥിരം നിരീക്ഷണ സംവിധാനവും അനിവാര്യമാണെന്നാണ് പൊതുജന അഭിപ്രായം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.