തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ അംഗങ്ങളായി സിപിഐ(എം)ലെ അഡ്വ. കെ അനന്തഗോപനും സിപിഐയിലെ അഡ്വ. മനോജ് ചരളേലും ഇന്ന് അധികാരമേൽക്കും. രാവിലെ 10. 15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ദേവസ്വം ബോർഡ് സെക്രട്ടറി എസ് ഗായത്രീ ദേവി ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുക്കും. തുടർന്ന് ആദ്യ ബോർഡ് യോഗം ചേർന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
സിപിഐ ജില്ലാ കൗൺസിൽ അംഗവും എഐടിയുസി ജില്ലാ ഭാരവാഹിയുമാണ് അഡ്വ. മനോജ് ചരളേൽ. എഐഎസ് എഫിന്റെയും എഐവൈഎഫിന്റെയും ജില്ലാ, സംസ്ഥാന ഭാരവാഹിയായിരുന്നിട്ടുണ്ട്. സിപിഐ റാന്നി, ആറന്മുള നിയോജക മണ്ഡലങ്ങളുടെ സെക്രട്ടറിയും ജില്ലാ അസി. സെക്രട്ടറിയുമായിരുന്നു. നിലവിൽ കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റും ശ്രീചിത്ര വിലാസം ഹയർ സെക്കൻഡറി സ്കൂൾ മാനേജരുമാണ്.
ദീർഘകാലം സിപിഐ(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ കേരള ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് വെൽഫെയർ ബോർഡ് ചെയർമാനായ അദ്ദേഹം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റ്, കേരഫെഡ് ഡയറക്ടർ, പത്തനംതിട്ട ജില്ലാ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
English Summary : devasom board members to swear in today
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.