
വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുംപുറത്ത് പാട്ടിന്റെ ഭാഗമായ എതിരേല്‍പ്പിന് , ജാതി തിരിച്ചുള്ള വിളക്കെടുപ്പ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവിസ്വം ബോര്‍ഡ്. വൈക്കം സത്യഗ്രഹത്തിന് നൂറ് വര്‍ഷം തികയുന്ന അവസരത്തിലാണ് ഈ തീരുമാനം .12 വര്‍ഷത്തിലൊരിക്കലാണ് വൈക്കം ക്ഷേത്രത്തില്‍ വടക്കുംപുറത്ത് പാട്ടിന്റെ എതിരേല്‍പ്പ് നടക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ വരെ വിവിധ ജാതികളിപ്പെട്ടവര്‍ വെവ്വേറയായാണ് ഈ എതിരേല്‍പ്പ് നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് ജാതി തിരിച്ചുള്ള എതിരേല്‍പ്പ് ഒഴിവാക്കി എല്ലാവരും ഒരുമിച്ച് ദേശ എതിരേല്‍പ്പ് നടത്താന്‍ തീരുമാനിച്ചെങ്കിലും ഹൈക്കോടതി ഇടപെടു. ഇക്കാര്യം തീരുമാനിക്കാന്‍ താത്കാലിക ചുമതലയുള്ള വടക്കുപുറത്ത് കമ്മിറ്റിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി തീരുമാനം ദേവസ്വം ബോര്‍ഡിന് വിട്ടു.തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വൈക്കത്തെ സാമുദായിക സംഘടകളുടെ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.
ഏപ്രില്‍ രണ്ടിനാണ് വടക്കുപുറത്തു പാട്ട് തുടങ്ങുന്നത്. ഈ ചടങ്ങില്‍ സ്ത്രീകള്‍ വടക്കേനടയിലെ കൊച്ചാലുംചുവട് ന്നിധിയില്‍നിന്നും കൊടുങ്ങല്ലൂരമ്മയെ കുത്തുവിളക്കുമായി ക്ഷേത്രത്തിലേക്കാനയിക്കും.ജാതി തിരിച്ചുള്ള വേര്‍തിരിവ് എടുത്തുമാറ്റിയതിനാല്‍ ഈ വര്‍ഷം കൂടുതല്‍ ഭക്തര്‍ ചടങ്ങിനെത്തിച്ചേരും. അതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ ഭക്തര്‍ പൊലീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശമുണ്ട്.
Devaswom Board eliminates caste-based lamp-picking at Vaikom temple; now all devotees can pick lamps
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.