2 March 2026, Monday

Related news

March 2, 2026
February 27, 2026
February 27, 2026
February 23, 2026
February 20, 2026
February 20, 2026
February 19, 2026
February 16, 2026
February 13, 2026
February 10, 2026

ശബരിമലയില്‍ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

Janayugom Webdesk
തിരുവനന്തപുരം
March 2, 2026 3:46 pm

ശബരിമലയില്‍ ആചാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രഡിഡന്റ് കെ ജയകുമാര്‍. ബോര്‍ഡിന്റെ തീരുമാനം സുപ്രീം കോടതിയെ നിലപാട് അറിയിക്കുമെന്നും മാർച്ച് 14ന് മുൻപ് കോടതിയെ അറിയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം നൽകും.

ക്ഷേത്രാചാരത്തെ സംരക്ഷിക്കുന്നത് മാത്രമാണ് ദേവസ്വം ബോർഡിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പമ്പയിൽ വിഷുദിനത്തിൽ ഫെസ്റ്റിവൽ ഓഫീസ് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശബരിമലയിലെ നടത്തിപ്പിനായി വിശദമായ ബജറ്റ് രൂപീകരിക്കുന്നതിലൂടെ ആവശ്യമില്ലാത്ത ചെലവ് ഇതിലൂടെനിയന്ത്രിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ടെൻഡർ വ്യവസ്ഥകൾ ആധുനിക വൽക്കരിക്കും. ശബരിമലയിലെ ശുചീകരണത്തിനായി പുതിയ പ്രോട്ടോക്കോൾ തയ്യാറാക്കുന്നതായിരിക്കും.സ്പോൺസർഷിപ്പിനുവേണ്ടി മാനദണ്ഡങ്ങൾ പുതുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കുകയും സ്പോൺസർഷിപ്പിനായി ഇങ്ങോട്ട് സമീപിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് കെ ജയകുമാര്‍ അഭിപ്രായപ്പെട്ടു 

Kerala State - Students Savings Scheme

TOP NEWS

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.