ശബരിമലയില്‍ ഭക്തന്‍ സമര്‍പ്പിച്ച വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍. ഭണ്ഡാരം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന, കോട്ടയം വാസുദേവപുരം ക്ഷേത്രത്തിലെ തളി ജീവനക്കാരന്‍ റെജികുമാറാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. വെള്ളിയാഴ്ചയാണ് 10.95 ഗ്രാംവരുന്ന സ്വര്‍ണവള സോപാനത്തിലെ ഭണ്ഡാരത്തില്‍ ഒരു ഭക്തന്‍ സമര്‍പ്പിച്ചത്.
എന്നാല്‍, കണക്കെടുത്തപ്പോള്‍ ഈ വള എത്തിയിട്ടില്ലെന്ന് മനസ്സിലായതോടെ വിജിലന്‍സ് എസ്ഐ ബിജുവിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കണ്‍വെയര്‍ബെല്‍റ്റ് വഴി സോപാനത്തുനിന്ന് താഴത്തെ ഭണ്ഡാരത്തിലേക്ക് വന്ന വള റെജികുമാര്‍ മാലിന്യത്തിലേക്ക് തട്ടിയിടുന്നതും പിന്നീട് എടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായത്. തുടര്‍ന്ന് വിജിലന്‍സ് സംഘം റെജിയുടെ മുറി പരിശോധിച്ചപ്പോള്‍ തലയണയ്ക്ക് അടിയില്‍നിന്ന് വള കണ്ടെത്തുകയായിരുന്നു. കേസെടുത്ത് പമ്പാ പൊലീസിന് കൈമാറി. ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്.
English Summary:Devaswom employee arrested for stealing gold bangle offered by devotee at Sabarimala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.