
ശബരിമലയില്‍ നിന്ന് 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് സ്വര്‍ണം പൂശിയ ദ്വാരപാലക പാളിയെന്ന് കണ്ടെത്തല്‍.ദേവസ്വം വിജിലന്‍സിന്റേതാണ് പുതിയ കണ്ടെത്തല്‍ രേഖകളിൽ ഇത് ചെമ്പായത് എങ്ങനെയെന്ന് വിജിലൻസ് പരിശോധിക്കും. ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.
സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്ന് ദേവസ്വം വിജിലൻസും കോടതിയിൽ ആവശ്യപ്പെടും.അതേസമയം, ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൻ വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. ഇവരുടെ പട്ടിക ദേവസ്വം വിജിലൻസ് തയ്യാറാക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും വിശദമായി വിശകലനം ചെയ്യും. മറ്റുള്ളവരുടെ മൊഴികളുമായി താരതമ്യപെടുത്തിയ ശേഷം വ്യക്തത വരുത്തും. ചില കാര്യങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇപ്പോഴും വ്യക്തത നൽകിയിട്ടില്ല. കൂടുതൽ പേരുടെ മൊഴിയെടുത്ത് ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് പോറ്റിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.