13 December 2025, Saturday

Related news

August 11, 2025
July 28, 2025
May 17, 2025
May 7, 2025
May 6, 2025
April 28, 2025
April 22, 2025
April 22, 2025
April 22, 2025
April 20, 2025

നെടുമങ്ങാട് മണ്ഡലത്തിലും കാണാം കിഫ്ബിയിലൂടെയുള്ള വികസന കുതിപ്പ്

Janayugom Webdesk
തിരുവനന്തപുരം
April 9, 2025 7:00 am

നാടിന്റെ അടിസ്ഥാനപരമായ വികസനമാണു സര്‍ക്കാരിന്റെ ലക്ഷ്യം. ബജറ്റില്‍ അനുവദിക്കുന്ന തുക കൊണ്ടു മാത്രം പ്രതീക്ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. ഇതു മുന്നില്‍ കണ്ടാണു വികസനത്തിനു കൂടുതല്‍ പണം സ്വരൂപിക്കുന്നതിനായി ഇടതു സര്‍ക്കാര്‍ കിഫ്ബി രൂപീകരിച്ചത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കിഫ്ബി മുഖാന്തിരം കോടികളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്. ഇതു വികസനത്തിന്റെ പുതിയൊരു അധ്യായം തന്നെയാണ്. ആദ്യമൊക്കെ രാഷ്ട്രീയത്തിന്റെ പേരില്‍ എതിര്‍പ്പുമായി വന്നവര്‍ ഇപ്പോള്‍ സ്വന്തം മണ്ഡലങ്ങളിലെ വികസനത്തിനായി കിഫ്ബിക്കു പുറകേ നടക്കുകയാണ്.

 

അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്‌ബി വലിയ പങ്കാണ് നിർവഹിക്കുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്പ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കഴിഞ്ഞ 30 വർഷത്തെ വിവിധ സർക്കാരുകളുടെ കാലത്ത് നടന്ന വിവിധ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ എത്രയോ ഇരട്ടി പദ്ധതികളാണ് കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് കിഫ്‌ബി മുഖേന നടപ്പാക്കിയതെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിൽ മാത്രം 1500 കോടിയിലേറെ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് കിഫ്‌ബി വഴി അനുവദിച്ചത്. മാർക്കറ്റ് നിർമ്മാണത്തിന് 27 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളുടെ വികസനത്തിനും കിഫ്ബിയുടെ പങ്കാളിത്തമുണ്ട്. നെടുമങ്ങാട്-മംഗലപുരം റോഡിന് 300 കോടിയുടെ പദ്ധതി, പഴയില‑പഴകുറ്റി റോഡിന് 1000 കോടി ഇങ്ങനെ നീളുന്നു കിഫ്‌ബി വഴിയുള്ള നെടുമങ്ങാടിന്റെ വികസനം. നാടിന്റെ വികസന കുതിപ്പിന് വഴിയൊരുക്കുന്ന കിഫ്ബിയുടെ പ്രവർത്തനം ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.