
സഹ്യന്റെ മടിത്തട്ടിലുള്ള മലയോര കർഷക മേഖലയാണ് അരുവിക്കര. കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ജി കാർത്തികേയൻ 1991 മുതൽ തുടർച്ചയായി മത്സരിച്ചു വിജയിച്ച ആര്യനാട് മണ്ഡലം 2011ലാണ് അരുവിക്കരയായത്. ആ വർഷത്തെ തെരഞ്ഞെടുപ്പിൽ ജി കാർത്തിയേകന്റെ ഭൂരിപക്ഷം 10,674 വോട്ട്. 2015 ൽ അദ്ദേഹത്തിന്റെ മരണത്തോടെ ഉപതെരഞ്ഞെടുപ്പിൽ മകൻ കെ എസ് ശബരീനാഥൻ വിജയിച്ചു. 2016ലും ശബരീനാഥൻ വിജയം ആവർത്തിച്ചു.
വികസനം വെറും സ്വപ്‌നമായ നാളുകൾ ആയിരുന്നു അത്. മടുത്ത ജനം 2021ൽ കോൺഗ്രസിനെ പടി അടച്ച് പിണ്ഡം വെച്ചു. എൽഡിഎഫിലെ ജി സ്‌റ്റീഫൻ ശബരീനാഥനെ പരാജയപ്പെടുത്തി മണ്ഡലം ഇടതുപക്ഷത്തോടൊപ്പം ചേർത്തു നിർത്തി. 5046 ആയിരുന്നു ഭൂരിപക്ഷം. ഉഴമലയ്‌ക്കൽ, വെള്ളനാട്, പൂവച്ചൽ, കുറ്റിച്ചൽ, വിതുര, തൊളിക്കോട്, ആര്യനാട്, അരുവിക്കര എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. കാർഷികം, പാർപ്പിടം, വിദ്യാഭ്യാസം, കുടിവെള്ളം, പശ്ചാത്തലസൗകര്യങ്ങളിലടക്കം 1200 കോടി രൂപയുടെ പദ്ധതികൾ അഞ്ചുവർഷത്തിനിടെ അരുവിക്കരയിൽ നടപ്പായി. അത് കൊണ്ട് തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ വികസനമാണ് ചർച്ചയാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.