
എയര്‍ ഇന്ത്യക്ക് ക്ലീന്‍ ചിറ്റ് നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോയിങ് വിമാനങ്ങളില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡി ജി സി എ അറിയിച്ചു. ബോയിങ് 787 വിമാനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി ഡി ജി സി എ അറിയിച്ചു. 24 വിമാനങ്ങളിലാണ് പരിശോധന നടത്തിയത്.
ഡി ജി സി എ എയര്‍ ഇന്ത്യയുമായും എയര്‍ ഇന്ത്യ എക്‌സ്പ്രസുമായും നടത്തിയ ഉന്നതതല യോഗത്തിലാണ് പ്രസ്താവന. അഹമ്മദാബാദിൽ എയർ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനം ദുരന്തത്തിൽ പെട്ട് 200‑ലേറെ പേർ മരിച്ചിരുന്നു.അതേസമയം, സാങ്കേതിക തകരാറുകള്‍ മൂലവും മറ്റ്പ്രശ്‌നങ്ങള്‍ കാരണവും ഇന്നലെ ഏഴ് എയര്‍ ഇന്ത്യ രാജ്യാന്തര വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.
റദ്ദാക്കിയ വിമാനങ്ങളില്‍ ആറെണ്ണം ബോയിംഗ് 787 ഡ്രീംലൈനറുകളായിരുന്നു. സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കും ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്കും ഷെഡ്യൂള്‍ ചെയ്തിരുന്ന രണ്ട് വിമാനങ്ങളും ചൊവ്വാഴ്ച റദ്ദാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.