7 December 2025, Sunday

Related news

December 6, 2025
December 5, 2025
December 4, 2025
December 4, 2025
November 29, 2025
November 28, 2025
November 23, 2025
November 22, 2025
November 22, 2025
November 15, 2025

വിമാനത്തിനുള്ളില്‍ വീണ്ടും മദ്യപാനികളുടെ വിളയാട്ടം: മൂത്രമൊഴിച്ചും പുകവലിച്ചും യാത്രക്കാര്‍; പുലിവാല് പിടിച്ച് എയര്‍ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2023 9:36 pm

യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചതിലുള്ള പ്രതിഷേധം രൂക്ഷമായിരിക്കെ വിമാനത്തിനുള്ളില്‍ വീണ്ടും മദ്യപാനിയുടെ വിളയാട്ടം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ പാരീസ്-ഡൽഹി വിമാനത്തിന്റെ ടോയ്‌ലറ്റിൽ നിന്ന് പുകവലിച്ചതായി പരാതി. ഡിസംബർ 6 ന് AI-142 ഫ്ലൈറ്റിലാണ് മദ്യപിച്ചെത്തിയ യാത്രികന്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ ശല്യം ചെയ്തത്. സംഭവത്തില്‍ എയർ ഇന്ത്യയ്‌ക്ക് വീണ്ടും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നോട്ടീസ് അയച്ചു. ഇതേ വിമാനത്തില്‍ മറ്റൊരു യാത്രക്കാരൻ സഹയാത്രികയുടെ ഒഴിഞ്ഞ സീറ്റിലും പുതപ്പിലും മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തിൽ മര്യാദകൾ ലംഘിച്ച യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്താണ് നോട്ടീസ്.

2022 ഡിസംബർ 6ന് പാരീസിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എത്തിയ എയർ ഇന്ത്യാ വിമാനത്തിൽ രണ്ട് യാത്രക്കാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിരുന്നു. മദ്യപിച്ച യാത്രക്കാരൻ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പുകവലിച്ചു. ഇത് ചോദ്യം ചെയ്ത ക്രൂ അംഗത്തെ അനുസരിക്കാതിരിക്കുകയും ചെയ്തിരുന്നു. അതേ വിമാനത്തിൽ തന്നെ ശുചിമുറിയിൽ പോയ സഹയാത്രികയുടെ ഒഴിഞ്ഞ സീറ്റിലും പുതപ്പിലും മൂത്രമൊഴിച്ചുവെന്നാരോപിച്ച് മറ്റൊരു പരാതിയും ഉയർന്നു. രണ്ട് സംഭവങ്ങളിലും മര്യാദകൾ ലംഘിച്ച യാത്രക്കാർക്കെതിരെ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിരുന്നില്ല. 

Eng­lish Sum­ma­ry: DGCA notice to Air India on anoth­er case of pas­sen­gers pee and smoke in flight

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.