22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 19, 2024
November 1, 2024
October 8, 2024
September 30, 2024
September 13, 2024
September 12, 2024
July 29, 2023
June 8, 2023
May 19, 2023

എഡിജിപി എംആര്‍ അജിത്കുമാറിന്റെ മൊഴിയെടുത്ത് ഡിജിപി

Janayugom Webdesk
തിരുവനന്തപുരം
September 12, 2024 12:53 pm

പിവി അന്‍വര്‍എംഎല്‍എയുടെ ആരോപണങ്ങളില്‍ എ‍ിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴിയെടുത്ത് സംസ്ഥാന പൊലീസ് മേധാവി.ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ്. എഡിജിപി മൊഴി നൽകുന്നതിന് പോലീസ് ആസ്ഥാനത്തെത്തിയാണ് മൊഴി നല്‍കുന്നത്.

യൂണിഫോമിൽ ഔദ്യോ​ഗിക വാഹനത്തിലാണ് അജിത്കുമാർ പോലീസ് ആസ്ഥാനത്തെത്തിയത്. കീഴുദ്യോ​ഗസ്ഥർ മൊഴിയെടുപ്പിൽ ഉണ്ടാവരുതെന്ന് എഡിജിപി ആവശ്യപ്പെട്ടിരുന്നു. ഇത് അം​ഗീകരിച്ച് ഡിജിപി മാത്രമാണ് മൊഴിയെടുക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പിവി അൻവർ എംഎൽഎയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് മണിക്കൂറുകൾ നീണ്ടുനിന്നിരുന്നു.

അന്വേഷണം വളരെ ​ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. തട്ടികൊണ്ടുപോകൽ, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനമുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും ഡിജിപി ശുപാർശ ചെയ്തിരുന്നു. ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.