16 December 2025, Tuesday

Related news

November 10, 2025
November 7, 2025
October 24, 2025
March 12, 2025
January 28, 2025
January 13, 2025
November 27, 2024
November 18, 2024
November 16, 2024
September 25, 2024

ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നിവര്‍ക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തി

Janayugom Webdesk
ചെന്നൈ
September 14, 2023 6:26 pm

തമിഴ് ചലച്ചിത്ര താരങ്ങളായ ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നിവര്‍ക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. വിവിധ നിര്‍മാതാക്കള്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഇവരുമായി സഹകരിക്കില്ലെന്നാണ് സംഘടയുടെ തീരുമാനം.

സിനിമാ നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കി എന്ന തരത്തില്‍ ധനുഷിനെതിരേ നേരത്തേ പരാതി ഉന്നയിച്ചിരുന്നു. സിലമ്പശനെതിരേയും അഥര്‍വയ്‌ക്കെതിരേയും സമാനമായ പരാതിയാണ്. വിശാല്‍ നേരത്തേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിശാലിനെതിരേ നടപടി.

Eng­lish Sum­ma­ry: Dhanush, Sil­am­barasan STR, Vishal get red card from Tamil Pro­duc­ers Association
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.