10 December 2025, Wednesday

Related news

December 5, 2025
November 26, 2025
November 25, 2025
November 21, 2025
November 19, 2025
November 18, 2025
November 18, 2025
November 12, 2025
November 12, 2025
October 5, 2025

ധര്‍മ്മസന്‍സദ് വിദ്വേഷ പ്രസംഗം: കുറ്റപത്രം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

Janayugom Webdesk
ന്യൂഡല്‍ഹി
February 20, 2023 11:25 pm

വിദ്വേഷ പ്രസംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിന് സുപ്രീം കോടതിയുടെ നിര്‍ദേശം. 2021ല്‍ ഡല്‍ഹിയില്‍ നടന്ന മതസമ്മേളനത്തിലെ വിദ്വേഷ പ്രസംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നിര്‍ദേശം. വിദ്വേഷ പ്രസംഗങ്ങളില്‍ ഉത്തരാഖണ്ഡ് പൊലീസും ഡല്‍ഹി പൊലീസും നിഷ്ക്രിയമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

വിഷയത്തില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് കോടതിയെ അറിയിച്ചു. പ്രതിയുടെ ശബ്ദരേഖയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021 ഡിസംബറില്‍ സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചാവങ്കെയുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദു യുവ വാഹിനി സമ്മേളനത്തിലാണ് വിദ്വേഷ പ്രസംഗം നടന്നത്. 

വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ സുപ്രീം കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിനു വേണ്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഷദാന്‍ ഫറാസത്ത് പറഞ്ഞു. വിഷയം ഏപ്രില്‍ ആദ്യത്തില്‍ വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: Dhar­masansad hate speech: Supreme Court orders to file chargesheet

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.