22 January 2026, Thursday

Related news

January 14, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ധര്‍മ്മസ്ഥല കൊലപാതക വിവാദം; വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവ്

കോടതിയിലെത്തിയത് ക്ഷേത്രം ധര്‍മ്മാധികാരിയുടെ സഹോദരന്‍
Janayugom Webdesk
ബംഗളൂരു
July 21, 2025 9:34 pm

മംഗലാപുരം ധര്‍മ്മസ്ഥലയില്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തി രഹസ്യമായി മാറവ് ചെയ്തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന 8,800 ലധികം സമുഹ മാധ്യമ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവ്. ക്ഷേത്രം ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഡെയുടെ സഹോദരന്‍ ഹര്‍ഷേന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി വിജയകുമാര്‍ റായിയാണ് ഉത്തരവിട്ടത്. പത്രങ്ങൾ, ടിവി ചാനലുകൾ, വെബ്‌സൈറ്റുകൾ, യൂട്യൂബർമാർ എന്നിവരുടെ കവറേജുകളും ഈ ലിങ്കുകളിൽ ഉൾപ്പെടുന്നു. ഹർഷേന്ദ്ര സമർപ്പിച്ച ഹർജിയിൽ വ്യക്തികളുടെ നിരവധി ട്വീറ്റുകൾ, ഫേസ്ബുക്ക് പോസ്റ്റുകൾ, റെഡ്ഡിറ്റ് ത്രെഡുകൾ എന്നിവയും നീക്കം ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. ഹർഷേന്ദ്രയ്ക്കും കുടുംബാംഗങ്ങൾക്കും കുടുംബം നടത്തുന്ന സ്ഥാപനങ്ങൾക്കും ധർമ്മസ്ഥലയിലെ മഞ്ജുനാഥസ്വാമി ക്ഷേത്രത്തിനും എതിരെയുള്ള ഏതെങ്കിലും അപകീർത്തികരമായ ഉള്ളടക്കവും വിവരങ്ങളും യൂട്യൂബ് ചാനലുകൾ നീക്കം ചെയ്യണം. ഡിജിറ്റൽ മീഡിയയിലോ സോഷ്യൽ മീഡിയകളിലോ, ഏതെങ്കിലും തരത്തിലുള്ള പ്രിന്റ് മീഡിയയിലോ പ്രസിദ്ധീകരിക്കുന്നത് എന്നിവ അടുത്ത വാദം കേൾക്കുന്നത് വരെ കോടതി തടഞ്ഞു. 

വെളിപ്പെടുത്തല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് കർണാടക സർക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.. ഡിജിപി പ്രണബ് മൊഹന്തി അന്വേഷണത്തിന് നേതൃത്വം നൽകും. ഐജി എം എൻ അനുചേത്, ഡിസിപി സൗമ്യലത, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടും. അതേസമയം അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ അംഗമാകാന്‍ അസൗകര്യം പ്രകടിപ്പിച്ചതായി സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്നും പ്രത്യേകസംഘം ഉടന്‍ അന്വേഷണം ഏറ്റെടുക്കുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി പരമേശ്വര പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ ക്ഷേത്രം ട്രസ്റ്റ് സ്വാഗതം ചെയ്തിരുന്നു. അന്വേഷണത്തിലുടെ സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ഷേത്ര വക്താവ് പ്രശാന്ത് ജെയിന്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.