
ധർമ്മസ്ഥലയിൽ ഒരു വനിതാ സാക്ഷി കൂടി. മൃതദേഹങ്ങൾ കുഴിച്ചിട്ടത് കണ്ടതായി സാക്ഷി മൊഴി നൽകി. നിലവിലെ സാക്ഷിയായ ശുചീകരണത്തൊഴിലാളി പതിനഞ്ചാം പോയിന്റിൽ മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് മൊഴി. ധർമ്മസ്ഥലയിൽ പ്രത്യേക അന്വേഷണസംഘം സാക്ഷി തിരിച്ചറിഞ്ഞ പുതിയ സ്ഥലത്ത് ഇന്നലെ പരിശോധന നടത്തി. ധർമ്മസ്ഥല ഗ്രാമത്തിലെ ബാഹുബലി ബേട്ടയിലേക്കുള്ള വഴിയിൽ ബോളിയാറിലാണ് ദൃക്സാക്ഷി കാണിച്ച പ്രകാരം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തിയ പുതിയ സ്ഥലം. പ്രദേശത്ത് സുരക്ഷയേര്‍പ്പെടുത്തിയിരുന്നു.
കേസിൽ സാക്ഷി പറഞ്ഞിരുന്ന 13 സ്പോട്ടുകളിലായിരുന്നു ഇതുവരെ പരിശോധന നടത്തിയിരുന്നത്. എന്നാൽ, സാക്ഷി കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് പുതിയ ചില പോയിന്റുകൾ അറിയാമെന്നും അവിടങ്ങളിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിക്കാമെന്നും അത്തരം പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു. 1994 മുതൽ 2014 വരെ നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നതാണ് പരിശോധന ആരംഭിച്ചത്. ഇതിനുശേഷം പ്രദേശവാസികളായ നിരവധി പേര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന് മൊഴി നൽകിയിരുന്നു.
അതേസമയം മാധ്യമ പ്രവർത്തകരെ അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. കന്യാടി സ്വദേശിയും ജീപ്പ് ഡ്രൈവറുമായ സോമനാഥ് സപല്യയാണ് കൊക്കടയിൽ നിന്ന് അറസ്റ്റിലായത്. ധർമ്മസ്ഥല ഗ്രാമത്തിലെ പങ്കല ക്രോസിൽ നാല് യൂട്യൂബർമാരെ ആക്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. അക്രമത്തിനിടെ കാമറകൾ നശിപ്പിക്കുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.