
അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ ധർമേന്ദ്രയുടെ ഖണ്ഡാലയിലെ ഫാം ഹൗസ് ആരാധകർക്കായി തുറന്നുകൊടുക്കുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം സമൂഹമാധ്യമം വഴി അറിയിച്ചത്. ഡിസംബർ എട്ടിനാണ് ഫാം ഹൗസിലേക്ക് ആരാധകർക്ക് പ്രവേശിക്കാനാവുക. താരത്തിന്റെ 90-ാം ജന്മദിനത്തിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന് ആദരമെന്നോണം ഇക്കാര്യം ചെയ്യാൻ ഡിയോൾ കുടുംബം തീരുമാനിച്ചത്.
ഫാം ഹൗസിലേക്ക് പ്രവേശിക്കാൻ പാസോ രജിസ്ട്രേഷനോ ഇല്ല. ഫാം ഹൗസിലെ സംഗമം ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കും. ധർമേന്ദ്രയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ആളുകൾക്ക് ഒത്തുകൂടി അദ്ദേഹത്തെ അനുസ്മരിക്കാൻ ഒരു ഇടം സൃഷ്ടിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹത്തിൽ നിന്നാണ് പ്രവേശനം സൗജന്യമാക്കാൻ തീരുമാനിച്ചത്. മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.