
ബോളിവുഡ് താരം ധർമേന്ദ്രയുടെ ആരോഗ്യ നില തൃപ്തികരമെന്നും മരിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും കുടുംബം. ധർമേന്ദ്ര ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആണ്. മകൻ സണ്ണി ഡിയോളും നടൻ സൽമാൻ ഖാനും ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകൾ ഇഷ ഡിയോൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ച ഇഷ, പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയുടെ ആരോഗ്യനില അപ്രതീക്ഷിതമായി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ധർമേന്ദ്രയുടെ ഭാര്യയും എംപിയുമായ ഹേമ മാലിനിതന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ എക്സിൽ ഇങ്ങനെ കുറിച്ചു. ”ധരം ജിയെക്കുറിച്ച് ആശങ്കപ്പെടുന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. അദ്ദേഹത്തെ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്, ഞങ്ങളെല്ലാം അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും വേഗത്തിലുള്ള രോഗശാന്തിക്കുമായി പ്രാർത്ഥിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു”-ഹേമമാലിനി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.