19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024
November 21, 2024
November 17, 2024

ധീരജ് വധക്കേസ്; പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

Janayugom Webdesk
കൊച്ചി
April 2, 2022 6:09 pm

ധീരജ് വധക്കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എട്ട് പ്രതികളുള്ള കേസിൽ 500 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീ‍ഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒന്നാം പ്രതി നിഖിൽ പൈലിയൊഴികെ മറ്റെല്ലാവർക്കും ജാമ്യം ലഭിച്ചിരുന്നു. കേസിൽ സുപ്രധാന തെളിവായ കത്തി കണ്ടെത്താനാകാത്തതിനാലാണ് തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുള്ളത്. ജനുവരി പത്തിനായിരുന്നു ഇടുക്കി ഗവ: എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ യൂത്ത് കോൺഗ്രസ് നേതാക്കൾ ചേർന്ന് കൊലപ്പെടുത്തിയത്.

Eng­lish summary;Dheeraj mur­der case; Police have filed a chargesheet in court

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.