18 May 2024, Saturday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

ധീരജ് വധം; രണ്ട് കോണ്‍ഗ്രസുകാര്‍ കൂടി പിടിയില്‍

Janayugom Webdesk
തൊടുപുഴ
January 11, 2022 10:46 pm

ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം വൈസ് പ്രസി‍ഡന്റ് തടിയമ്പാട് ഇടയാല്‍ ജെറില്‍ ജോജോ (22)യും കോളജിലെ കെഎസ്‌യു പ്രവര്‍ത്തകനായ മറ്റൊരാളുമാണ് പിടിയിലായത്. ഇയാളെ പറവൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജ് രാജേന്ദ്രനെ കോളജ് കവാടത്തില്‍ വച്ച് കുത്തിക്കൊന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ നിഖില്‍ പൈലിയെ (29) കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ ആറുപ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

മറ്റുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച കസ്റ്റഡിയിൽ എടുത്ത നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റമുൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിനു ശേഷം എറണാകുളത്തേക്കുള്ള ബസിൽ യാത്രചെയ്യുന്നതിനിടെയാണ് കരിമണലിൽ നിന്നും നിഖിലിനെ കസ്റ്റഡിയിലെടുത്തത്. ബസിൽ നിഖിലിനെ തിരിച്ചറിഞ്ഞ യാത്രക്കാരാണ് പൊലീസിന് വിവരം നൽകിയത്. ചോദ്യം ചെയ്യലിൽ നിഖിൽ കുറ്റം സമ്മതിച്ചതോടെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കൊലപാതകവുമായി ബന്ധപ്പെട്ട് കത്തിയുൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിന് എൻജിനീയറിങ് കോളജിനും, ജില്ലാ പഞ്ചായത്തിനുമിടയിലുള്ള വനത്തിൽ തെരച്ചിൽ നടത്തുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ധീരജ് രാജേന്ദ്രന്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുത്തേറ്റ് ഹൃദയത്തിന്റെ അറകൾ തകർന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെ നിരവധി പാടുകളുണ്ട്. തലയിലും പരിക്കേറ്റിട്ടുണ്ട്. 

ENGLISH SUMMARY:Dheeraj mur­der; Two more Con­gress­men arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.