പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി കുളത്തില്‍ മരിച്ചനിലയില്‍. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിൽ ചാടി മരിച്ചെന്നാണ് പൊലീസ് ഭാഷ്യം. അസമിലെ നഗാവ് ജില്ലയിലെ ധിങ്ങിൽ ഇന്ന് രാവിലെയാണ് സംഭവം.
വെള്ളിയാഴ്ച അറസ്റ്റിലായ പ്രതിയെ പുലർച്ചെ 3.30 ഓടെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴാണ് സംഭവം. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട തഫാസുല്‍ ഇസ്ലാം കുളത്തിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചുവെങ്കിലും ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തതെന്നും അറിയിച്ചു.
തഫാസുല്‍ ഇസ്ലാമിന്റെ മൃതദേഹം നാട്ടിലെ ശ്മശാനത്തിൽ അടക്കാൻ സമ്മതിക്കില്ലെന്ന നിലപാടുമായി ബോര്‍ഹെട്ടി ഗ്രാമവാസികള്‍ പ്രതിഷേധിച്ചു. സംസ്കാര ചടങ്ങിൽ ആരും പങ്കെടുക്കില്ലെന്നും പ്രഖ്യാപിച്ചു. ബലാത്സംഗ കേസിലെ പ്രതികളായ രണ്ടുപേര്‍ ഒളിവിലാണ്. അറസ്റ്റ് വൈകുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യപ്രതി മരിച്ചത്. സംഭവത്തിലെ പൊലീസ് ഭാഷ്യത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. പിന്നീട് റോഡരികിലെ കുളത്തിന് സമീപത്തു നിന്നും പരിക്കേറ്റ് അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ കടകളും മറ്റു സ്ഥാപനങ്ങളും അടച്ച് കടുത്ത പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.