
മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കല്ല്യാണമരം’ പൂജയും സ്വിച്ച് ഓണും നടന്നു. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണറും ഗായകനുമായ ഷിജു പി എസ്. സ്വിച്ച് ഓണും, ഫസ്റ്റ് ക്ലാപ്പ് ഗാനരചയിതാവ് സന്തോഷ് വര്‍മ്മയും നിര്‍വ്വഹിച്ചു.
കല്ല്യാണമരത്തിന്റെ തിരക്കഥ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകന്‍ രാജേഷ് അമനകരയ്ക്ക് നല്‍കി പ്രകാശിപ്പിച്ചു. ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, മനോജ് കെ യു, നോബി, മഞ്ജു വിജീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. നിര്‍മ്മാണം-സജി കെ ഏലിയാസ്. കാമറ-രജീഷ് രാമന്‍, കഥ‑വിദ്യ രാജേഷ്, സംഭാഷണം-പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര, കലാസംവിധാനം-സാബുറാം, എഡിറ്റിംഗ്-രതിന്‍ രാധാകൃഷ്ണന്‍, സംഗീതം-അജയ് ജോസഫ്, ഗാനരചന-സന്തോഷ് വര്‍മ്മ, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം-രാധാകൃഷ്ണന്‍ മങ്ങാട്, പി ആര്‍ ഒ‑പി ആര്‍ സുമേരന്‍, സ്റ്റില്‍സ്-ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ്-ജിസന്‍ പോള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.