16 January 2026, Friday

Related news

January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025
December 19, 2025

ഡയൽ 100 ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേഷ് കുമാർ റിലീസ് ചെയ്തു

Janayugom Webdesk
February 12, 2024 6:36 pm

ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേഷ് കുമാർ തിരുവനന്തപുരത്ത് റിലീസ് ചെയ്തു. വി ആർ എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ചിത്രം രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കൃപാനിധി സിനിമാസ് ഫെബ്രുവരി മാസം ചിത്രം റിലീസ് ചെയ്യും.

ശക്തമായ ഒരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഡയൽ 100, വ്യത്യസ്തമായ അവതരണത്തോടെയാണ് പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്.
വി ആർ എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഡയൽ 100 രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം — രഞ്ജിത്ത് ജി.വി, ഛായാഗ്രഹണം — ഇന്ദ്രജിത്ത് എസ്, എഡിറ്റർ ‑രാകേഷ് അശോക്, റീ റെക്കാർഡിംങ് — ഹാരിഷ് മണി, ആർട്ട് — ബൈജു കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ‑രാജീവ് കുടപ്പനക്കുന്ന്, മേക്കപ്പ് ‑രാജേഷ് രവി, വസ്ത്രാലങ്കാരം — റാണാ പ്രതാപ് ‚അസോസിയേറ്റ് ഡയറക്ടർ — അനുഷ് മോഹൻ, അനുരാജ്, സ്റ്റിൽ — ഷാലു പേയാട്, പിആർഒ- അയ്മനം സാജൻ, വിതരണം — ക്യപാനിധി സിനിമാസ്
സന്തോഷ് കീഴാറ്റൂർ, ജയകുമാർ, ദിനേശ് പണിക്കർ ‚വിനോദ് രാജ്,പ്രസാദ് കണ്ണൻ, രതീഷ് രവി, അജിത്ത്, ഗോപൻ, പ്രേംകുമാർ, രമേശ്, അരുൺ, സൂര്യ, മീരാ നായർ, സിദ്ധുവർമ്മ ‚ശേഷിക മാധവ്, അർച്ചന, രാജേശ്വരി, ഡോ.നന്ദന, വിദ്യ എന്നിവർ അഭിനയിക്കുന്നു.

Eng­lish Summary:Dial 100 first look poster released by Min­is­ter Ganesh Kumar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.