22 December 2025, Monday

Related news

December 15, 2025
December 6, 2025
November 28, 2025
November 24, 2025
November 6, 2025
November 4, 2025
November 4, 2025
October 13, 2025
July 15, 2025
July 15, 2025

ഡയൽ 100; ഫെബ്രുവരി 23 ന് തീയേറ്ററിൽ

Janayugom Webdesk
February 17, 2024 4:14 pm

ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രം ‚വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്നു . രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം കൃപാനിധി സിനിമാസ് ഫെബ്രുവരി 23 ന് റിലീസ് ചെയ്യും.ശക്തമായ ഒരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഡയൽ 100, വ്യത്യസ്തമായ അവതരണത്തോടെയാണ് പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്.

സുന്ദരികളായ നാല് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്ഥലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് നാല് പെൺകുട്ടികളും. ഇവരിൽ മൂന്ന് പെൺകുട്ടികൾ ഒരു പോലീസ് ഓഫീസറിൻ്റെ വീടിൻ്റെ മുകളിലത്തെ നിലയിലാണ് താമസം. ആ നി എന്ന പെൺകുട്ടി ലേഡീസ് ഹോസ്റ്റലിലാണ് താമസം. ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയായ ആനി, പോലീസ് ഓഫീസറിൻ്റെ വീട്ടിൽ താമസിക്കുന്ന ഒരു പെൺകുട്ടിയുമായി, ചിലപേഴ്സണൽ പ്രശ്നത്തിൻ്റെ പേരിൽ ഉടക്കിലാണ്.ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ, ആനിയെ മറ്റ് പെൺകുട്ടികൾ, രാത്രി ഡിന്നറിന് ക്ഷണിച്ചു. ആ നി മറ്റ് പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെത്തി.അന്ന് രാത്രിയിൽ ഭക്ഷണത്തിന് ശേഷം ‚പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മറ്റ് പെൺകുട്ടികൾ ശ്രമം തുടങ്ങി. പക്ഷേ, പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയാണ് ചെയ്തത്. പിറ്റേ ദിവസം പുലർന്നത് ആനിയുടെ മരണവാർത്തയുമായാണ്.പോലീസ് അന്വേഷണം തുടങ്ങി.തുടർന്ന് ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളാണ് അരങ്ങേറിയത്!

പോലീസ് ഓഫീസർമാരായി, സന്തോഷ് കീഴാറ്റൂരും, നിർമ്മാതാവ് വിനോദ് രാജും ഗംഭീര പ്രകടനമാണ് നടത്തിയത്.ബിഗ് ബോസ് ഫെയിം സൂര്യ, മീരാ നായർ, സിന്ധുവർമ്മ ‚ശേഷിക മാധവ് എന്നിവരാണ് നായികമാരായി എത്തുന്നത്. വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഡയൽ 100 രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം — രഞ്ജിത്ത് ജി.വി, ഛായാഗ്രഹണം — ഇന്ദ്രജിത്ത് എസ്, എഡിറ്റർ ‑രാകേഷ് അശോക്, റീ റെക്കാർഡിംങ് — ജി.കെ.ഹാരിഷ് മണി, ആർട്ട് — ബൈജു കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ‑രാജീവ് കുടപ്പനക്കുന്ന്, മേക്കപ്പ് ‑രാജേഷ് രവി, വസ്ത്രാലങ്കാരം — റാണാ പ്രതാപ് ‚അസോസിയേറ്റ് ഡയറക്ടർ — അനുഷ് മോഹൻ, അനുരാജ്, സ്റ്റിൽ — ഷാലു പേയാട്, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം — ക്യപാനിധി സിനിമാസ്
സന്തോഷ് കീഴാറ്റൂർ, ജയകുമാർ, ദിനേശ് പണിക്കർ ‚വിനോദ് രാജ്,പ്രസാദ് കണ്ണൻ, രതീഷ് രവി, അജിത്ത്, ഗോപൻ, പ്രേംകുമാർ, രമേശ്, അരുൺ, സൂര്യ, മീരാ നായർ, സിദ്ധുവർമ്മ ‚ശേഷിക മാധവ്, അർച്ചന, രാജേശ്വരി, ഡോ.നന്ദന, വിദ്യ എന്നിവർ അഭിനയിക്കുന്നു.

Eng­lish Summary:Dial 100; In the­aters on Feb­ru­ary 23
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.