25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 22, 2026
February 15, 2026
February 15, 2026
February 13, 2026
February 13, 2026
February 11, 2026
February 6, 2026
February 6, 2026

”ഏകാധിപത്യം സഭയിൽ‌ അനുവദിക്കില്ല”; രാജ്യസഭയിൽ നരേന്ദ്രമോഡിക്കെതിരെ പ്രതിഷേധം

Janayugom Webdesk
ന്യൂഡൽഹി
February 5, 2026 6:04 pm

രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രതിഷേധം ശക്തം. ഏകാധിപത്യം സഭയിൽ‌ അനുവദിക്കില്ലെന്ന് അംഗങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മോഡിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മോഡി പ്രസംഗിക്കാനായി എത്തിയപ്പോള്‍ മുതൽ പ്രതിപക്ഷം പ്രതിഷേധിച്ചു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാ് മല്ലികാര്‍ജുൻ ഖര്‍ഗെ എഴന്നേറ്റപ്പോള്‍ അനുവദിക്കാനാകില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. ഖർഗെ ഇരുന്ന് പ്രതിഷേധിച്ചാൽ‌ മതിയാകുമെന്നും യുവാക്കൾ ഒരുപാട് ഉണ്ടല്ലോയെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ഖര്‍ഗെ ആരോഗ്യം ശ്രദ്ധിക്കണമെന്നും മോഡി പറഞ്ഞു. രാജ്യത്ത് എല്ലാ മേഖലയിലും വലിയ മുന്നേറ്റമാണെന്നും ലോകം ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കാണുകയാണെന്നും നരേന്ദ്ര മോഡി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.