
വിവാഹമോചനം നൽകാൻ വിസമ്മതിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ഭാര്യസഹോദരനും മറ്റ് രണ്ട് പേരും പിടിയിൽ. പാതി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം താനെയിലുള്ള ദേശിയപാതയോരത്ത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ് ഇവരുടെ സഹോദരൻ ഫയാസ് സക്കീർ ഹുസൈ ഷെയ്ഖ് എന്നിവരും വേറെ രണ്ടാളുകളും പിടിയിലായത്.
നവംബർ 25‑നാണ് മുംബൈ-നാസിക് ഹൈവേയിൽ ഷാഹ്പൂരിന് സമീപത്ത് നിന്ന് ബെല്ലാരി സ്വദേശിയായ തിപ്പണ്ണയുടെ മൃതദേഹം കണ്ടെത്തിയത്. തിപ്പണ്ണയും ഭാര്യയും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. രണ്ടിടങ്ങളിലാണ് ഇരുവരും ജീവിച്ചിരുന്നത്. ഹസീന തിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിപ്പണ്ണ അതിന് വഴങ്ങിയില്ല. ഇതിനെ തുടർന്നാണ് കൊലപ്പെടുത്താൻ പദ്ധതി ഒരുക്കിയത്. ഓട്ടോറിക്ഷ ഡ്രൈവറായ സഹോദരൻ ഫയാസിനേയും പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു.
ഫയാസും രണ്ട് സുഹൃത്തുക്കളും ചേർന്ന് നവംബർ 17 ന് തിപ്പണ്ണയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന്, ഷാഹാപ്പൂരിലുള്ള ഒരു വനപ്രദേശത്ത് വച്ച് തിപ്പണ്ണയെ കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.