20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 12, 2024
December 11, 2024
October 26, 2024
October 25, 2024
October 20, 2024
October 19, 2024
September 28, 2024
September 24, 2024
September 24, 2024

ഇന്ത്യയിൽ ആദ്യം ക്രിസ്മസ് കേക്കുണ്ടാക്കിയത് മലയാളിയാണെന്ന് അറിയാമോ?

വലിയശാല രാജു
December 19, 2023 10:10 pm

140 വർഷം മുൻപ് 1883ൽ തലശേരിക്കാരനായ മമ്പള്ളി ബാപ്പുവാണ് ആദ്യമായി ഇന്ത്യയിൽ കേക്ക് നിർമ്മിച്ചത്. അതിന് കാരണമായത് ഒരു ബ്രിട്ടീഷ് സായിപ്പും. 1883ലെ ഡിസംബർ മാസം മർഡൊക് ബ്രൗൺ എന്ന ബ്രിട്ടീഷ് സായ്പ്പ് ബാപ്പുവിനെ സമീപിച്ച് ഒരു കേക്ക് ഉണ്ടാക്കിത്തരുമോ എന്ന് ചോദിച്ചു. അന്ന് നമ്മുടെ നാട്ടിൽ കേക്ക് എന്നത് കേട്ട് കേഴ്വി പോലുമില്ലാത്ത ഒന്നായിരുന്നു. ബാപ്പുവിന് തലശേരിയിൽ അക്കാലത്ത് ഒരു ബേക്കറി ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം മർഡൊക് ബ്രൗൺ അദ്ദേഹത്തെ സമീപിച്ചത്. കേക്കുണ്ടാക്കാനായി കുറച്ച് ഉണക്ക മുന്തിരി, കൊക്കോപ്പൊടി, ഉണങ്ങിയ പഴങ്ങൾ, എന്നിവയും സായ്പ് നൽകി. 

കേക്ക് ഉണ്ടാക്കാനായി ബാപ്പു ആദ്യം ചെയ്തത് ധർമ്മടത്തെ ഒരു ഇരുമ്പ് പണിക്കാരനെ സമീപിച്ച് ഒരു അച്ചുണ്ടാക്കുകയായിരുന്നു. സായ്പ് കൊടുത്ത സാധനങ്ങളൊന്നും ബാപ്പു എടുത്തില്ല. പകരം കുറച്ച് നല്ല സുഗന്ധ വ്യഞനങ്ങളും നാടൻ പഴങ്ങളും മറ്റും അരച്ച് ചേർത്ത് കേക്കിന്റ കൂട്ട് ഉണ്ടാക്കി അത് അച്ചിലേക്ക് ഒഴിച്ച് പാകപ്പെടുത്തി. ബാപ്പുവിന്റെ കേക്ക് രുചിച്ച ബ്രൗൺ സായ്പ് അത്ഭുതപ്പെട്ടു. നല്ല രുചി. അതോടെ ബാപ്പുവിന്റെ കേക്കിന്റെ കീർത്തി നാടെങ്ങും പരന്നു. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല ബാപ്പുവിന്. കച്ചവടം പൊടി പാറി. കൃത്യമായി പറഞ്ഞാൽ 1883 ഡിസംബർ 23 ന് ഉണ്ടാക്കിയ ആ കേക്കാണ് ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക്. 1880ൽ തലശേരിയിൽ ബാപ്പു ആരംഭിച്ച റോയൽ ബിസ്ക്കറ്റ് കമ്പനിയാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ബേക്കറി. അദ്ദേഹത്തിന്റെ മരുമകൻ ഗോപാലൻ ഇത് മലബാറിലെങ്ങും വ്യാപിപ്പിച്ചു. 

Eng­lish Sum­ma­ry; Did you know that the first Christ­mas cake was made in India by a Malayali?
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.