
ബിരിയാണിയുടെ കൂടെ സാലഡ് കിട്ടാത്തതിന്റെ പേരിൽ കൊല്ലത്തെ കല്യാണ വീട്ടിൽ കൂട്ടത്തല്ല്.കൊല്ലം കൂട്ടിക്കടയിൽ ആയിരുന്നു സംഭവം. വിവാഹ സൽക്കാരത്തിനു ശേഷം ഭക്ഷണം കഴിക്കാനിരുന്ന കേറ്ററിങ് തൊഴിലാളികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരിക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്.
വിവാഹത്തിനെത്തിയ അതിഥികൾക്ക് ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. കേറ്ററിങ് തൊഴിലാളികൾ തമ്മിൽ ബിരിയാണി വിളമ്പുന്നതിനിടയിലാണ് ഒരു വിഭാഗം യുവാക്കൾക്ക് സാലഡ് ലഭിക്കാത്തത് ചൂണ്ടികാട്ടി തർക്കം ആരംഭിച്ചത്. ഇരവിപുരം പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.